
മനാമ: ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലെ പ്രശസ്തമായ മറീന മാള്‍ ഔദ്യോഗികമായി ലേലത്തിന് വെച്ചു.
ഇപ്പോള്‍ അടഞ്ഞുകിടക്കുന്ന മാള്‍ സര്‍ക്കാരിന്റെ ലാന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തിയാണ് ലേലത്തിന് വെച്ചത്. ലേലത്തിന് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22 ആണ്.
വലിയതോതില്‍ നിക്ഷേപമിറക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഒരു അവസരമാണിതെന്ന് മുനിസിപ്പാലിറ്റിയുടെ കാപ്പിറ്റല്‍ ട്രസ്റ്റീസ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അല്‍ സെഹ്ലി പറഞ്ഞു.


