തിരുവനന്തപുരം: 17കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ മാറനല്ലൂർ പൊലീസ് അറസ്റ്റു ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ് (19) ആണ് അറസ്റ്റിലായത്. വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തി ഇരട്ടകളായ ആസിഫിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അതിജീവിതയെ കൊണ്ട് പ്രതിയെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരട്ടകൾ ആയതിനാൽ ആദ്യഘട്ടത്തിൽ പ്രതിയെ തിരിച്ചറിയുക പൊലീസിന് ബുദ്ധിമുട്ടായിരുന്നു. ഇതിനാൽ രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കുകയേ പൊലീസിന് മുമ്പിൽ വഴിയുണ്ടായിരുന്നുള്ളൂ. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Trending
- പാലക്കാട്ട് കിണറ്റിൽ കാട്ടുപന്നികൾ; വടമിട്ട് കുരുക്കി വെടിവെച്ചു കൊന്നു
- രത്തൻ ടാറ്റയുടെ പിൻഗാമി നോയൽ; ടാറ്റ ട്രസ്റ്റ് ചെയർമാനായി തിരഞ്ഞെടുത്തു
- കാസർകോട്ടെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: എസ്ഐ അനൂപിന് സസ്പെൻഷൻ
- കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി
- ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്ഐയുടെ പരാക്രമം മുമ്പും; ഓട്ടോ തൊഴിലാളിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യം പുറത്ത്
- ഷെയ്ഖ് ഫൈസല്‍ തുര്‍ക്കുമാനിസ്ഥാനില്‍
- പാലക്കാട്ടും ചേലക്കരയിലും സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ആലോചനയിലെന്ന് അൻവർ
- രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സിന് തുടക്കമായി