എറണാകുളം: നോയിഡയിൽ നിയമം ലംഘിച്ചു നിർമിച്ച ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തപ്പോൾ അതിന്റെ പ്രകമ്പനങ്ങൾ ഇങ്ങ് എറണാകുളം ജില്ലയിലെ മരടുകാരുടെ മനസ്സിലും മുഴങ്ങുന്നുണ്ടാകും. രണ്ടര വർഷം മുൻപ് സമാനമായ സ്ഫോടനം ഇവിടെയും നടന്നിരുന്നു. ഭൂമിയിലേക്ക് വീണ 69,600 ടൺ അവശിഷ്ടങ്ങളുടെ ആഘാതത്തിൽ നിന്ന് അവരുടെ മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല. നോയിഡയിലെ സെക്ടർ 93 എയിലെ സെയാൻ (29 നില), അപ്പെക്സ് (32 നിലകൾ) ഫ്ലാറ്റ് സമുച്ചയങ്ങൾ എന്നിവ ഉൾപ്പെടുന്ന സൂപ്പർടെക് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഇരട്ട ടവറുകളാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർത്തത്. ഇരട്ട കെട്ടിടങ്ങളിൽ 1000 അപ്പാർട്ട്മെന്റുകൾ ഉണ്ടായിരുന്നു. അതിനായി പണം മുടക്കിയവരുടെ സ്വപ്നങ്ങളും അവിടെ തകർന്നു. ഒന്നാം പ്രതി റിയൽ എസ്റ്റേറ്റ് കമ്പനിയാണ്. അവരുടെ ലാഭലക്ഷ്യങ്ങളാണ് നിയമം ലംഘിച്ച് കെട്ടിടങ്ങൾ ഉയരാൻ കാരണം. എന്നാൽ ആ നിയമലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതൃത്വം ആ ഉത്തരവാദിത്തത്തിൽ നിന്ന് സമർത്ഥമായി ഒഴിഞ്ഞുമാറുന്നു. നോയിഡയിൽ ഇന്ന് ‘മരട്’ ആവർത്തിച്ചു. നാളെ മറ്റു പലയിടങ്ങളിലും സംഭവിച്ചേക്കാം. കാരണം, നിയമങ്ങൾ ലംഘിച്ചു രാജ്യത്തു കെട്ടിപ്പൊക്കിയ കെട്ടിടങ്ങളുടെ എണ്ണം കണക്കെടുത്താൽ തീരുന്നതല്ല.
Trending
- ഒറ്റ നിബന്ധന, ചൊവ്വാഴ്ച കൊലവിളിയിൽ ഒടുവിൽ ട്രംപിന് മനംമാറ്റം? ‘ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിൽ അന്ത്യശാസനം നീട്ടാൻ ഒരുക്കം’
- നിലപാട് വ്യക്തമാക്കി കേരള മുസ്ലിം ജമാഅത്ത്, ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; സോഷ്യൽ മീഡിയ പ്രചരണം വ്യാജമെന്ന് അറിയിപ്പ്
- 11 ഓവര്‍ മത്സരം, രാജസ്ഥാന് റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ടോസ്; ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തി
- ഇറാന് വേണ്ടി വീറ്റോ ഉപയോഗിച്ച് ചൈനയും റഷ്യയും, അതിനിർണായക നീക്കം; ഇറാനെതിരായ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പരാജയപ്പെട്ടു
- പണം മകന്റെ അക്കൗണ്ടിലേക്ക് മാറ്റി; ആസ്തി വിവരങ്ങള്‍ തെറ്റായി നല്കി; ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 188 മിസൈലുകളും 477 ഡ്രോണുകളും തകര്‍ത്തു
- ഇറാനെതിരായ ട്രംപിന്റെ ‘ചൊവ്വാഴ്ച’ കൊലവിളിക്കെതിരെ റഷ്യ; ‘അന്ത്യശാസനവും ഭീഷണിയും വേണ്ട, സമാധാനം ഇപ്പോഴും സാധ്യം, യുഎൻ കടമ നിർവഹിക്കണം’
- ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ല; രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം
