കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകന് (ഗൗതം)എന്നയാളെ കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ വെച്ചാണ് എന്‍.ഐ.ഐ കസ്റ്റഡിയിലെടുത്തത്. മുരുകന് പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവില്‍ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.
2016ലെ ആയുധപരിശീലനത്തില്‍ പങ്കാളിയായിരുന്നു മുരുകന്. മുരുകന് ആയുധപരിശീലനം നല്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. എടക്കര പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്.