ലക്നൗ: ഉത്തർപ്രദേശിൽ കാസ്ഗഞ്ചിൽ ട്രാക്ടർ ട്രോളി കുളത്തിലേക്കു മറിഞ്ഞ് 15 പേർ മരിച്ചു. എട്ടു കുട്ടികളും ഏഴ് സ്ത്രീകളുമാണു മരിച്ചത്. മാഘ പൂർണിമ ദിനത്തിൽ ഗംഗയിൽ സ്നാനം ചെയ്യാൻ പോകുകയായിരുന്ന തീർഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ് ഉണ്ടായിരുന്നത്. കാറുമായി കൂട്ടിയിടിക്കുന്നതു തടയാൻ ശ്രമിക്കവേ ഡ്രൈവർക്കു നിയന്ത്രണം നഷ്ടമായതാണ് അപകടത്തിലേക്കു വഴിവച്ചത്. പരുക്കേറ്റവരെ കാസ്ഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കു ധനസഹായമായി രണ്ടുലക്ഷം വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. പരുക്കേറ്റവർക്കു 50000 രൂപ വീതവും നൽകും. പരുക്കേറ്റവർക്കു കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദേശം നൽകി.
Trending
- വടകരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
- ഖലീഫ ബിൻ സായിദ് ഫൗണ്ടേഷനും ആർ.എച്ച്.എഫും ചേർന്ന് 2,020 ദമ്പതികളുടെ സമൂഹ വിവാഹം നടത്തി
- ടീം ശ്രേഷ്ഠ ബഹ്റൈൻ പ്രതിമാസ പ്രഭാതഭക്ഷണ വിതരണം ഈ മാസവും നടത്തി
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ഐക്യത്തിനായുള്ള ആഹ്വാനത്തോടെ ഇൻട്രാ ഇസ്ലാമിക് ഡയലോഗ് സമ്മേളനം സമാപിച്ചു
- ലൂസിഫറിലെ ആരും ശ്രദ്ധിക്കാത്ത മിസ്റ്റേക്ക് സുരാജ് വെഞ്ഞാറമൂട് കണ്ടെത്തി
- ചാമ്പ്യന്‍സ്ട്രോഫിയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകർത്തത് ആറ് വിക്കറ്റിന്
- നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍