മണ്ണാര്‍ക്കാട് (പാലക്കാട്): കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയറെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസിലെ സര്‍വേയറായ പി.സി. രാമദാസിനെയാണ് പാലക്കാട് വിജിലന്‍സ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇയാളില്‍നിന്ന് 40,000 രൂപ പിടിച്ചെടുത്തതായാണ് വിവരം.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചിറക്കല്പ്പടിഭാഗത്തുനിന്നാണ് സര്‍വേയറെ കസ്റ്റഡിയിലെടുത്തത്. ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് സര്‍വേയര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലാണ് ഇയാൾ അറസ്റ്റിലായത്.
2016 ഒക്ടോബർ മാസത്തിൽ ഒറ്റപ്പാലം താലൂക്ക് സർവേയറായിരിക്കെ പി.സി. രാമദാസ് കരിമ്പുഴ വില്ലേജ് പരിധിയിൽപ്പെട്ട മറ്റൊരു പരാതിക്കാരനിൽ നിന്നും സർവേ റിപ്പോർട്ട് നൽകുന്നതിലേക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ വേളയിലും പാലക്കാട് വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. ഈ കേസിൽ വിജിലൻസ് കോടതിയിൽ കുറ്റപത്രം നൽകി. കേസ് തൃശ്ശൂർ വിജിലൻസ് കോടതിയിൽ വിചാരണയിലിരിക്കവെയാണ് ഇന്ന് രാമദാസിനെ 40,000 രൂപ കൈക്കൂലി വാങ്ങവെ വീണ്ടും വിജിലൻസ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന വിജിലൻസ് അറിയിച്ചു.