കടക്കാവൂർ: കടക്കാവൂർ കൊച്ചുപാലത്തിനു സമീപം കനാലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ മണികണ്ഠന്റേത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. മണികണ്ടന്റെ സുഹൃത്തായ അജീഷ് നെ വട്ടപ്പാറ രാജക്കാട് ഇടുക്കി എന്നയാളെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു.
15-ആം തീയതി വൈകുന്നേരം 7 മണിയോടുകൂടി മണികണ്ഠനും അജീഷും മദ്യപിക്കാൻ ആയി കൊച്ചു പാലത്തിനു മുകളിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കുറ്റിക്കാട്ടിൽ എത്തി. മദ്യപിക്കുന്നതിന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും മണികണ്ഠനെ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് കളിയാക്കിയതിന്റേ പേരിൽ ഇരുവരും തമ്മിൽ അടിപിടി ഉണ്ടാകുകയും തുടർന്ന് റെയിൽവേ ട്രാക്കിൽ നിന്നും കല്ലെടുത്ത് മണികണ്ഠനെ ഗുരുതരമായി
പരിക്കേല്പിച്ച ശേഷം സമീപത്തുള്ള കനാലിലേക്ക് വലിച്ചിഴച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനിടയിൽ കൈക്കും തലക്കും പരിക്കേറ്റ പ്രതി ഓട്ടോയിൽ കയറി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മണികണ്ഠനെ കാണാനില്ല എന്ന് പരാതി പ്രകാരം കടയ്ക്കാവൂർ പോലീസ് കേസെടുത്തു അന്വേഷിച്ചുവരികയാണ് കടയ്ക്കാവൂർ കൊച്ചു പാലത്തിന് സമീപം മണികണ്ഠൻന്റെ ബൈക്ക് കണ്ടെത്തിയതും സമീപപ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മണികണ്ഠന് മൃതദേഹം കനാലിൽ കണ്ടെത്തുന്നതും. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയതിനു ശേഷം ആറ്റിങ്ങൽ ഫയർഫോഴ്സ് മൃതദേഹം കനാലിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് ശാസ്ത്രീയ തെളിവുകൾ സ്വീകരിക്കുകയും സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ചെയ്തു. മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടുകയുമായിരുന്നു.
ഇടുക്കി സ്വദേശിയായ പ്രതി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിന് ഇടയിലാണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പി ഡോക്ടർ ദിവ്യ ഗോപിനാഥ് ഐപിഎസ് ഇന്റെ നിർദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.