
മനാമ: ബഹ്റൈനിലെ ദേശീയ വനവല്‍ക്കരണ പദ്ധതിയുടെയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തിന്റെയും ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ അവലോകനം ചെയ്യാന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ റിഫ കൊട്ടാരത്തില്‍ യോഗം ചേര്‍ന്നു.
ദേശീയ വനവല്‍ക്കരണ പദ്ധതിയും കണ്ടല്‍ക്കാടുകളുടെ സംരക്ഷണ പദ്ധതിയും കൈവരിച്ച പുരോഗതിയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് വിശദീകരിച്ചു.
വിവിധ ടീമുകളും ബന്ധപ്പെട്ട അധികാരികളും നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിലും അതിന്റെ വിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിലും കൂടുതല്‍ വിജയം കൈവരിക്കാന്‍ ഒരു ടീമായി പ്രവര്‍ത്തിക്കുന്നത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.


