ലണ്ടന്‍: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന റിപ്പോർട്ടിനെ തുടര്‍ന്ന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ താരം മേസണ്‍ ഗ്രീന്‍വുഡിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജനുവരിയിൽ കാമുകി ഹാരിയറ്റ് റോബ്സന്റെ ലൈംഗികാരോപണത്തിൽ അറസ്റ്റിലായ ഗ്രീന്‍വുഡിന് ജാമ്യം ലഭിച്ചിരുന്നു.
വധഭീഷണി മുഴക്കിയെന്ന ആരോപണത്തിൽ ഗ്രീന്‍വുഡിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഗ്രീന്‍വുഡ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായി ഇപ്പോൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതെന്നും പൊലീസ് വക്താവ് പറഞ്ഞു.