മനാമ : ഇന്ത്യയുടെ 78-ാമത് സ്വാതന്ത്യദിനത്തോടനുബന്ധിച്ചു ഐ.വൈ.സി.സി മുഹറഖ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച “മാനവ സേവാ ദിവസ് ” ന്റെ ഭാഗമായുള്ള പ്രഭാത ഭക്ഷണ വിതരണം, മുഹറഖിലെ റോഡ് നിർമ്മാണ തൊഴിലാളികൾക്കും, ശുചീകരണ തൊഴിലാളികൾക്കും വിതരണം ചെയ്തു.
ഐ.വൈ.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ ദിവസത്തിന്റെ യഥാർത്ഥ പ്രാധാന്യം ഇതുപോലെയുള്ള സഹജീവി സ്നേഹം, പ്രകടമാക്കുന്ന പ്രവർത്തനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ ചടങ്ങിൽ സന്നിഹിതനായിരുന്നു.
ഏരിയ സെക്രട്ടറി അബ്ദുൽ നൂർ, എക്സിക്യൂട്ടീവ് അംഗം ശ്രീ ജോജു പി പി എന്നിവർ നേതൃത്വം നൽകി.