മനാമ: മനാമ സൂഖ് തീപ്പിടുത്തത്തിന് ഇരയായ ചെറുകിട ഷോപ്പുകളിൽ ജോലി ചെയ്യുന്ന 5 പേർക്ക് ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എയർ ടിക്കറ്റുകൾ നൽകി. ഐസിആർഎഫ് മുൻകൈ എടുത്ത് ഇന്ത്യൻ എംബസിയിൽ വിളിച്ചു ചേർത്ത മീറ്റിംഗിൽ തീപിടുത്തത്തിന് ഇരയായവരെ സഹായിക്കാനായി ഉണ്ടാക്കിയ കമ്മിറ്റിയുടെ അഭ്യർത്ഥന പ്രകാരം നാട്ടിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവരോട് അപേക്ഷ നൽകാൻ എംബസ്സി ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യൻ എംബസി നൽകിയ ആദ്യ ബാച്ച് എയർ ടിക്കറ്റുകൾ ഐസിആർഎഫ് പ്രതിനിധികൾ സഹായകമ്മിറ്റിക്ക് കൈമാറി. തുടർന്ന് പ്രസ്തുത ടിക്കറ്റുകളും സഹായകമ്മിറ്റിയുടെ പ്രത്യേക സാമ്പത്തിക സഹായവും നാട്ടിലേക്ക് പോകുന്നവരെ ഏൽപ്പിച്ചു.
Trending
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി
- ട്രംപിന്റെ നിലപാട് തള്ളി നരേന്ദ്രമോദിയും മക്രോണും , നിർണായക കരാറുകളിൽ ധാരണയായി
- യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
- ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ
- ബഹ്റൈനില് മഴയ്ക്ക് സാധ്യത; വടക്കന് ഗള്ഫിലെ ന്യൂനമര്ദം വ്യാപിച്ചേക്കും
- മനുഷ്യ-വന്യജീവി സംഘര്ഷം; വയനാടിന് 50 ലക്ഷം രൂപ അനുവദിച്ചു
- ‘മാലിന്യം കൊണ്ടുപോകുന്നതിലും മോശമായാണ് ഇന്ത്യക്കാരെ തിരിച്ചയച്ചത് ‘ മല്ലികാര്ജ്ജുന് ഖാര്ഗെ
- ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് കിഫ്ബി പദ്ധതികളുടെ കാലതാമസത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്