മനാമ: സെലിബ്രേറ്റ് ബഹ്റൈന്‍ 2024ന്റെ ഭാഗമായ ‘മനാമ റെട്രോ’ പരിപാടി ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ഷെയ്ഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫ സന്ദര്‍ശിച്ചു. ചരിത്രപ്രസിദ്ധമായ മനാമ സൂക്കിലെ ഇടങ്ങളില്‍ പുതുമകള്‍ പ്രോത്സാഹിപ്പിക്കുകയും ചരിത്രം ആഘോഷിക്കുകയും ചെയ്തുകൊണ്ട് മനാമ റെട്രോ ഫാമിലി ടൂറിസത്തിന് ഊര്‍ജം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി, വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സിഇഒ സാറാ അഹമ്മദ് ബുഹേജി എന്നിവരും പങ്കെടുത്തു.
വാണിജ്യ-സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ മനാമ സൂഖിന്റെ ചരിത്രപരമായ പങ്ക് പ്രദര്‍ശിപ്പിച്ചതിന് സംഘാടകരെ ശൈഖ് സല്മാന് ബിന്‍ ഖലീഫ അഭിനന്ദിച്ചു. സെലിബ്രേറ്റ് ബഹ്റൈന്‍ 2024ല്‍ പങ്കാളികളായവരെയും ആഭ്യന്തര മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, ടൂറിസം മന്ത്രാലയം, ബി.ടി.ഇ.എ. എന്നിവയുടെയും ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ബഹ്റൈനിലെ വിനോദസഞ്ചാര മേഖലയെയും സാമ്പത്തിക വളര്‍ച്ചയെയും ഉത്തേജിപ്പിക്കുന്നതില്‍ സാംസ്കാരികവും കുടുംബപരവുമായ പരിപാടികള്‍ക്ക് പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സാമ്പത്തിക വികസനത്തില്‍ വിനോദസഞ്ചാരത്തിന്റെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് പ്രധാന പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- തമിഴ്നാട്ടിൽ 4 പേർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മോക്ഷം കിട്ടാൻ ചെയ്തതെന്ന് പോലീസ്
- ദേശീയ ദിന ദീപാലങ്കാര മത്സരം: ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം
- 14 വയസ്സുകാരി ഗർഭിണി; തുടർച്ചയായി ബലാത്സംഗം ചെയ്തത് പിതാവും മുത്തച്ഛനും അമ്മാവനും
- ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
- പി പി ദിവ്യ ഇരയായി മാറി; വിമർശനവുമായി CPIM പത്തനംതിട്ട ജില്ലാ സമ്മേളനം
- പമ്പയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ കൂടും; 60 വയസ്സ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ
- എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷൻ അനുശോചിച്ചു
- എം.ടി യുടെ വിയോഗം മലയാളക്കരയുടെ തീരാനഷ്ടം- കെ.പി.എഫ്