
മനാമ: 21ാമത് മേഖലാ സുരക്ഷാ ഉച്ചകോടിയായ ‘മനാമ ഡയലോഗ് 2025’ ആരംഭിച്ചു. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയല്‍ ഗാര്‍ഡ് കമാന്‍ഡറുമായ ലെഫ്റ്റനന്റ് ജനറല്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉച്ചകോടി ഉദ്ഘാടനം ചെയ്തു.
വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സൈനിക മേധാവികള്‍, അക്കാദമിക് വിദഗ്ദ്ധര്‍ മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.
മനാമ ഡയലോഗ് 2025 പ്രാദേശികവും അന്തര്‍ദേശീയവുമായ സുരക്ഷ വര്‍ധിപ്പിക്കുന്ന ദര്‍ശനങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതില്‍ വിജയിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നവരെ സ്വാഗതം ചെയ്തു.
മേഖലയിലും ലോകത്തും സുരക്ഷയും സമാധാനവും ഉണ്ടാക്കുന്നതിനും സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളെ രാജാവിന്റെ നേതൃത്വത്തില്‍ ബഹ്റൈന്‍ പിന്തുണയ്ക്കുന്നതായി അദ്ദേഹം പറഞ്ഞു.


