
മനാമ: മനാമയിയിലെ ഹൂറയില്‍ കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ കമ്യൂണിറ്റി ഇവന്റ് ഹാള്‍ സ്ഥാപിക്കാനുള്ള മുഹമ്മദ് ഹുസൈന് ജനാഹി എം.പിയുടെ നിര്‍ദേശത്തിന് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
നിരവധി കുടുംബങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ ജനാഹി പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവരിച്ചു. പല കുടുംബങ്ങള്‍ക്കും വിവിധ ചടങ്ങുകള്‍ക്കായി സ്വകാര്യ ഹാളുകള്‍ വാടകയ്ക്കെടുക്കാന്‍ സാധിക്കുന്നില്ല. അതിന് വലിയ തുക ചെലവാകും. ഇങ്ങനെയൊരു സൗകര്യമുണ്ടാകുന്നത് അവര്‍ക്ക് ഏറെ ആശ്വാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിര്‍ദേശത്തിന് മറ്റു സഭാംഗങ്ങളില്‍നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. തുടര്‍ന്ന് സഭ അതിന് അംഗീകാരം നല്‍കുകയായിരുന്നു.
