
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30ന് മനാമ സെൻറർമാർക്കറ്റിൽ വെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽ നിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്താരാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്.
ബഹ്റൈൻ പാർലമെൻ്റിൻ്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെൻ്റ് അംഗം . മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്.
ബഹ്റൈൻ പാർലമെൻ്റ് രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ . അഹമ്മദ് അബ്ദുൾവാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്താർ സംഗമം നടക്കുന്നത്.
വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ . റിയാസ് എം.എം.എസ്.ഇ, ട്രഷറർ . ലത്തീഫ് മരക്കാട്ട്, ജനറൽ സെക്രട്ടറി. അനീസ് ബാബു, ഓർഗനൈസിങ് സെക്രട്ടറി .അവിനാഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.
