
മനാമ: മനാമയില്‍ റാസ് റുമാന്‍ മുതല്‍ നായിം വരെയുള്ള സ്ഥലത്തെ വാണിജ്യ, ജനവാസ കെട്ടിടങ്ങളുടെ സമഗ്ര സുരക്ഷാ സര്‍വേ നടത്തും.
ഇതിനായി ഈ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോട് കാപ്പിറ്റല്‍ ട്രസ്റ്റീസ് ബോര്‍ഡ് നിര്‍ദേശിച്ചു. കെട്ടിടങ്ങളുടെ ബലം, കാലാവധി, സുരക്ഷിതത്വം എന്നിവ ഉള്‍പ്പെടെയാണ് സര്‍വേ.
മുഹറഖ് നവീകരണ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മനാമയിലെ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചതെന്ന് ബോര്‍ഡ് ചെയര്മാന് സാലിഹ് തറാദ് പറഞ്ഞു. കെട്ടിടങ്ങളുടെ കൃത്യമായ അവസ്ഥ കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.


