മുംബൈ: ജനനത്തീയതി ഡെബിറ്റ് കാര്‍ഡ് പിന് നമ്പര്‍ ആയി ഉപയോഗിച്ച റെയില്‍വേ ജീവനക്കാരന് 75,000 രൂപ നഷ്ടമായതായി പരാതി.
ട്രെയിന്‍ യാത്രയ്ക്കിടെ ബാഗ് മോഷ്ടിച്ച ടെലിവിഷന്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
മുംബൈ ദാദറിലാണ് സംഭവം. താനെയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ടെലിവിഷന്‍ താരമായ ജിം സുഡാന് റെയില്‍വേ ജീവനക്കാരനായ ലോകേന്ദ്ര ചൗധരിയുടെ ബാഗ് മോഷ്ടിച്ചത്. ബാഗില്‍ ചൗധരിയുടെ ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും എടിഎം കാര്‍ഡും ഉണ്ടായിരുന്നു. ഈ എടിഎം കാര്‍ഡ് ഉപയോഗിച്ചാണ് ജിം പണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു.
ജനനത്തീയതി പിന് നമ്ബര്‍ ആയി ഉപയോഗിച്ചിരുന്നത് കൊണ്ട് ചൗധരിയുടെ എടിഎം കാര്‍ഡ് എളുപ്പത്തില്‍ ദുരുപയോഗം ചെയ്യാന്‍ സാധിച്ചു. പിടിയിലാവാതിരിക്കാന്‍ മൂന്ന് വ്യത്യസ്ത എടിഎം കൗണ്ടറുകളില്‍ നിന്നായി 50,000 രൂപ പിന്‍വലിച്ചു. പണം പിന്‍വലിച്ചതിന്റെ സന്ദേശം കാര്‍ഡുടമയ്ക്ക് ലഭിക്കുമെന്ന് മുന്‍കൂട്ടി തിരിച്ചറിഞ്ഞാണ് ജിം വിവിധ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിച്ചത്. തുടര്‍ന്ന് ജ്വല്ലറിയില്‍ പോയി 25000 രൂപ വില വരുന്ന സ്വര്‍ണ മോതിരവും കാര്‍ഡ് ഉപയോഗിച്ച് വാങ്ങി.
ചൗധരിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ജ്വല്ലറി കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിന് ഒടുവിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ ജിമ്മിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
