മനാമ: കോവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ലംഘിച്ച് വീട്ടിൽ അനധികൃതമായി കോഫി ബിസിനസ്സ് നടത്തിയെന്നാരോപിച്ച് ബഹ്റൈൻ കോടതി ഒരാൾക്ക് ആറുമാസം ജയിൽ ശിക്ഷ വിധിച്ചു. മൂവായിരം ബഹ്റൈൻ ദിനാർ പിഴയായി നൽകാനും മൈനർ ക്രിമിനൽ കോടതി ഉത്തരവിട്ടിട്ടുണ്ട്.
വീടിന്റെ മുറ്റം ഒരു കോഫി ഷോപ്പാക്കി മാറ്റി കച്ചവടം നടത്തുകയും നിയമവിരുദ്ധമായി അവർക്ക് ഷിഷയും പാനീയങ്ങളും നൽകുകയും ചെയ്തതിന് ഇയാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇയാൾ കോവിദഃ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തിരുന്നില്ല.
ഫെയ്സ് മാസ്കുകൾ ധരിക്കാതെയും കഫേയ്ക്കുള്ളിൽ അനധികൃതമായി ഒത്തുകൂടിയതിനും 13 ഉപഭോക്താക്കളെയും ഒരു വിദേശ പരിചാരകനെയും അറസ്റ്റ് ചെയ്തു. വിദേശിക്ക് ബിഡി 1,000 പിഴയും നാടുകടത്തലും കോടതി ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് ബിഡി 1,000 വീതം പിഴ നൽകാനും ഉത്തരവിട്ടിട്ടുണ്ട്.