ന്യൂഡൽഹി :അഞ്ചിനും പതിനാറിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. സിബിഐയുടെ ഡല്‍ഹി യൂണിറ്റാണ് ഉത്തര്‍പ്രദേശിലെ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജൂനിയര്‍ എന്‍ജിനിയറായ രാം ഭവാനെ അറസ്റ്റ് ചെയ്തത്. അഞ്ചിനും 16 നും ഇടയില്‍ പ്രായമുള്ള അന്‍പത് കുട്ടികളെ ഇയാളെ പീഡിപ്പിച്ചതായി സിബിഐ പറയുന്നു. ഈ ദൃശ്യങ്ങള്‍ ഇയാള്‍ ഡാര്‍ക്ക് വെബ്ബ് വഴി ഓണ്‍ലൈനില്‍ വിറ്റു. പത്തുവര്‍ഷത്തിനിടയിലാണ് കുട്ടികളെ പീഡിപ്പിച്ചതെന്നും സിബി ഐ അറിയിച്ചു.
മൂന്ന് ജില്ലകളില്‍ നിന്നുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിരവധി പേര് ഇയാളുമായി ബന്ധപ്പെട്ടതായി ഇമെയില്‍ വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഇതില്‍ ഇന്ത്യന്‍ വംശജരും വിദേശ പൗരന്മാരും ഉള്‍പ്പെടുന്നു.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടു ലക്ഷത്തോളം രൂപയും, സെക്സ് ടോയും, ലാപ്ടോപ്പും അടക്കം പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളുടെ മൊബൈല്‍ ഫോണും ഇലക്ട്രോണിക്ക് ഉപകരണങ്ങളും ഇയാള്‍ തട്ടിയെടുത്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കുട്ടികള്‍ പീഡന വിവരം മറ്റാരെയും അറിയിക്കാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്.