പെരിന്തല്‍മണ്ണ: ആത്മീയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വീട്ടമ്മമാരെ പരിചയപ്പെട്ട് ഫോട്ടോകളും വീഡിയോകളും മോര്‍ഫ് ചെയ്തുണ്ടാക്കി ഭീഷണിപ്പെടുത്തി ലൈംഗികമായും സാമ്പത്തികമായും ചൂഷണംചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പട്ടാമ്പി ആമയൂര്‍ സ്വദേശി ചൂണ്ടത്തൊടി മുഹമ്മദ് യാസിന് (19) ആണ് അറസ്റ്റിലായത്. പെരിന്തല്‍മണ്ണ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വാട്സാപ്പിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് പ്രതിയുടെ രീതിയെന്നും കൂടുതല്‍ ഇരകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിഗമനമെന്നും പോലീസ് അറിയിച്ചു.
ഇന്‍സ്പെക്ടര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷിജോ സി. തങ്കച്ചന്, എ.എസ്.ഐ. രേഖാമോള്‍, സീനിയര്‍ സി.പി.ഒ. ഷിജു, സി.പി.ഒ.മാരായ സല്മാന് പള്ളിയാല്‍ത്തൊടി, ജയേഷ് രാമപുരം എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.