
മനാമ: ബഹ്റൈനില്‍ മുന്‍ ഭാര്യയുടെ സ്വര്‍ണവും ഇലക്ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചെന്ന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോവര്‍ ക്രിമിനല്‍ കോടതി യുവാവിനെ വെറുതെ വിട്ടു.
മുന്‍ ഭര്‍ത്താവായ യുവാവ് തന്റെ സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍, മറ്റുചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
എന്നാല്‍ ഫോണും വാച്ചും ഇയര്‍ഫോണും മറ്റും മുന്‍ ഭാര്യ തനിക്ക് സമ്മാനമായി നല്‍കിയതാണെന്ന് യുവാവ് പോലീസില്‍ കോടതിയിലും മൊഴി നല്കി. സ്വര്‍ണാഭരണങ്ങള്‍ തങ്ങള്‍ പിണങ്ങിയ ശേഷം അവര്‍ വീട്ടില്‍ ഉപേക്ഷിച്ചുപോയതാണെന്നും അത് തിരികെ നല്കുന്നതില് തനിക്ക് എതിര്‍പ്പില്ലെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്.


