നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ കിടിലൻ ട്രെയിലർ മമ്മൂക്കയുടെ പിറന്നാൾ ദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മമ്മൂക്കയുടെ റോഷാക്കിന്റെ ട്രെയിലർ ദുരൂഹതയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്നു. മമ്മൂട്ടി നേരത്തെ തന്റെ അഭിമുഖത്തിൽ പറഞ്ഞപോലെ “എന്റെ അഭിനയം സ്വയം ഞാൻ തന്നെ തേച്ചു മിനുക്കും” എന്നതിന്റെ ഉറപ്പായി മമ്മൂക്കയുടെ അത്യുഗ്രൻ പ്രകടനവും ഒരു ഒന്നൊന്നര ദൃശ്യ വിരുന്നും റോഷാക്ക് സമ്മാനിക്കുമെന്ന് ട്രയ്ലെർ ഉറപ്പു തരുന്നു. തന്റെ ആദ്യചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ വമ്പൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.
Trending
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി