തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡാര്‍ജിലിംഗില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് മമത ഏവരെയും അതിശയപ്പെടുത്തിക്കൊണ്ട് തെരുവിലെ ഭക്ഷണശാലയില്‍ കയറി പാചകം ചെയ്തത്.
മോമോസ് ആണ് മമത തയാറാക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ പിന്നീട് മമത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പിന്നാലെ തന്നെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തെരുവിലെ ഭക്ഷണശാലയില്‍ പാചകം ചെയ്തുകൊണ്ടിരുന്ന സ്ത്രീയോടൊപ്പമാണ് മമതയും ചേരുന്നത്. മാവെടുത്ത് കയ്യില്‍ വച്ച് പരത്തി, അകത്ത് ഫില്ലിംഗ് നിറച്ച് മോമോസിനെ അതിന്റെ ഷേപ്പിലാക്കിയെടുക്കുന്നതെല്ലാം വിഡിയോയില്‍ കാണാം. ഒപ്പം തന്നെ കടയിലെ സ്ത്രീയുമായി സംസാരിക്കുന്നുമുണ്ട്.
ഇങ്ങനെയുള്ള നിമിഷങ്ങള്‍ എല്ലാവരുമായും പങ്കുവയ്ക്കുന്നത് സന്തോഷകരമാണെന്നും ഡാര്‍ജിലിംഗിലെ കഠിനാദ്ധ്വാനികളായ മനുഷ്യര്‍ക്കെല്ലാം സല്യൂട്ട് എന്നും ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ട് മമത ബാനർജി ഫേസ്ബുക്കിൽ കുറിച്ചു.
SUMMARY: Mamata Banerjee Prepares Momos During Darjeeling Visit