പശ്ചിമബംഗാൾ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രസർക്കാരിന്റെ 80ലധികം പദ്ധതികളുടെ ആനുകൂല്യങ്ങൾ ദരിദ്രരിൽ എത്തിക്കാൻ മമത സർക്കാർ അനുവദിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദ്വിദിന സന്ദർശനത്തിനായി പശ്ചിമബംഗാളിലെത്തിയതായിരുന്നു അദ്ദേഹം.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
‘പശ്ചിമ ബംഗാളിലെ മാറ്റത്തിന്റെ പ്രതീക്ഷ എനിക്ക് ജനങ്ങളുടെ കണ്ണിൽ കാണാൻ കഴിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ മാത്രമേ അത് സാധ്യമാകൂ.’ അമിത് ഷാ പറഞ്ഞു.
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് അമിത് ഷാ ബംഗാളിലെത്തുന്നത്. ഇന്നും നാളെയും ഷാ പശ്ചിമബംഗാളിലുണ്ടാകും. സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി കൂടികാഴ്ച നടത്തുകയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്യും.