തിരുവനന്തപുരം: ചരിത്രവും ഭാവനയും കൂടികലരുന്ന പൊളിറ്റിക്കൽ ഡ്രാമ ‘മാലിക്ക് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ.
ഒരു ജനതയുടെ നിലനില്പ്പിന്റെ രാഷ്ട്രീയം പറയുന്ന സിനിമയാണ് മാലിക്. റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളുടെ നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുക്കാൻ ഏറ്റവുമധികം പരിശ്രമിച്ചയാൾ. സുലൈമാൻ മാലിക് എങ്ങനെ അലി ഇക്ക ആയെന്നും ഒരു കാലത്ത് വെറും ചവറ്റുകൂനയായിരുന്ന ആ നാട് എങ്ങനെ ഈ രീതിയിലായെന്നുമാണ് മാലിക് എന്ന ചിത്രം വരച്ചു കാട്ടുന്നത്. ഫഹദ് ഫാസിൽ , നിമിഷ സജയൻ , വിനയ് ഫോർട്ട് , ദിലീഷ് പോത്തൻ , ജോജു ജോർജ് , സലിം കുമാർ , ദിനേഷ് പ്രഭാകർ, മാലാപാർവ്വതി, ദിവ്യപ്രഭ, അപ്പാനി ശശി, ഇന്ദ്രൻസ്, സുധി കോപ്പ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളാക്കി എത്തുന്നു.
” മാലിക്ക് ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ നവംബർ 14 , ഞായറാഴ്ച വൈകുന്നേരം 4.30 ന് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.