
മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനെ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനി സ്വീകരിച്ചു.
ബഹ്റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മലേഷ്യയിലെ ബഹ്റൈൻ അംബാസഡർ ഡോ. വലീദ് ഖലീഫ അൽ മനിയ, മുഹറഖ് ഗവർണറേറ്റ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ ജാസിം ബിൻ മുഹമ്മദ് അൽ ഖതം, ബഹ്റൈനിലെ മലേഷ്യൻ അംബാസഡർ ഷാസ്റിൽ സഹിറാൻ എന്നിവരും എത്തിയിരുന്നു.

