
മനാമ: വിമാനയാത്രാ ഭീതി മൂലം 25 വര്‍ഷം നാട്ടില്‍ പോകാതിരുന്ന മലയാളി വീട്ടമ്മ ഒടുവില്‍ നാട്ടിലെത്തി.
തിരുവനന്തപുരം സ്വദേശി വി.പി. ആശയാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഒരിക്കല്‍ ഒരു യാത്രയില്‍ വിമാനം ഉയര്‍ന്നുപൊങ്ങുമ്പോഴും താഴെയിറങ്ങുമ്പോഴുമുണ്ടായ ഭയമാണ് ആശയെ കീഴടക്കിയത്. 1996ല്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സും കസാക്കിസ്ഥാന്‍ എയര്‍ലൈന്‍സും ഡല്‍ഹിക്കടുത്തുള്ള ചാര് ഖി ദാദ്രി നഗരത്തിനു മുകളില്‍വെച്ച് കൂട്ടിയിടിച്ച് തകര്‍ന്ന വാര്‍ത്തയറിഞ്ഞതോടെ ആശയുടെ ഭയം വര്‍ധിച്ചു. അതോടെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു. നേരത്തെ സൗദി അറേബ്യയിലായിരുന്ന അവരും കുടുംബവും 2002ല്‍ ബഹ്റൈനിലേക്ക് മാറി. അന്ന് റോഡ് വഴിയാണ് കുടുംബം ബഹ്റൈനിലെത്തിയത്.
ഒരുപാട് കാലമായി ആശയെ നാട്ടില്‍ കൊണ്ടുപോകാന്‍ ബന്ധുക്കളും സുഹൃത്തുക്കളും കിണഞ്ഞു ശ്രമിച്ചെങ്കിലും അവര്‍ വിസമ്മതിക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ പോകാന്‍ ആശ സമ്മതം മൂളി.


