മനാമ: തിരുവനന്തപുരം സ്വദേശിയായ സാബു വഴിയിൽ വീണ് കിടന്നിട്ട് പോലീസുകാരാണ് സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചത്. രണ്ടു മാസത്തോളമായി സൽമാനിയയിൽ ചികിത്സായിലാണ്. ഒരാഴ്ച്ചയായോളം അബോധാവസ്ഥയിൽ ആയിരുന്നു.
സർജറിക്ക് ശേഷം ഇപ്പോൾ ആളുകളെ തിരിച്ചറിയാമെന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഇവിടെ ഉമ്മൽഹസ്സത്തെ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ പത്തുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല എന്നും പരാതിയുണ്ട്. കഴിഞ്ഞ ഒരു വർഷം ആകെ നാട്ടിലയയ്ക്കാൻ സാധിച്ചത് ഏഴായിരം രൂപ മാത്രം. നാലുവർഷമായി നാട്ടിലും പോയിട്ടില്ല. അങ്ങനെ സാമ്പത്തികമായും മാനസികമായും തകർന്ന അദ്ദേഹം സ്ട്രോക്ക് വന്ന് റോഡിൽ തലകറങ്ങി വീഴുകയായിരുന്നു.

നാട്ടിലെ കാര്യവും വളരെ ദയനീയമാണ് , ഗവൺമെന്റിൽ നിന്നും കിട്ടിയ ഒരു വീട്, അതിന് കുറച്ച് ലോൺ കൂടി എടുത്താണ് പൂർത്തീകരിച്ചത്. അത് അടച്ചിട്ടില്ല. പതിനെട്ടും പതിനാറും വയസുള്ള രണ്ട് പെണ്മക്കൾ, ലാബ് ടെക്നിഷ്യന് പഠിക്കുന്ന മകളുടെ ഫീസ് അടയ്ക്കാൻ നിർവാഹമില്ല. രണ്ടാമത്തെ മകൾ പ്ലസ് ടു പഠിക്കുന്നു. ഇവരുടെ പഠനവും പ്രതിസന്ധിയിലാണ്. തൊഴിലുറപ്പ് ജോലി ചെയ്താണ് ഭാര്യ വീട്ടുചിലവുകൾക്ക് പണം കണ്ടെത്തുന്നത്.
ഇപ്പോൾ ഒന്നരമസമായി സൽമാനിയ ഹോസ്പിറ്റലിൽ കിടക്കുന്ന അദ്ദേഹത്തെ നാട്ടിലയയ്ക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ശരീരം ഭാഗീകമായി തളർന്ന അവസ്ഥയിലും, ഇടയ്ക്കിടെ അബോധാവസ്ഥയിലുമാകുന്ന അവസ്ഥയിലുമാണ് അദ്ദേഹം. നിത്യച്ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന ആ കുടുംബത്തിന് ഇദ്ദേഹത്തിന്റെ തുടർചികിത്സയ്ക്ക് യാതൊരു വഴിയുമില്ല. ഇദ്ദേഹത്തിന്റെ ഈ അവസ്ഥ മനസിലാക്കി സുമനസുകളുടെ കാരുണ്യം പ്രതീക്ഷിക്കുകയാണ് സുഹൃത്തുക്കളും കുടുംബവും. കൂടുതൽ വിവരങ്ങൾക്ക് 39015732 (സതീശൻ), 34599051 (സാബു ചിറമേൽ). നാട്ടിലെ വിവരങ്ങൾക്ക് : +919567875924.