ഫ്ലോറിഡ: ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് യുഎസിലെ ഫ്ലോറിഡയിൽ വയനാട് കല്പറ്റ സ്വദേശിനിയായ ഡോ. നിത മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. നേപ്പിൾസിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെൻസിൻവില്ലയിലേക്കു മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഡോക്ടറുടെ കാറിന് പിന്നാലെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസെത്തി നിതയെപുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.ഡോ. നിത മയാമിയിൽ സർജറി പിജി വിദ്യാർഥിയാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്നാനായ കത്തോലിക്ക പളളിയിൽ. സഹോദരങ്ങൾ: നിതിൻ, നിമിഷ.
Trending
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു
- വിദ്യാർഥിനിയെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
- മുഹറഖിലെ സമുദ്ര വിനോദസഞ്ചാര സാമ ബേ പദ്ധതി വികസിപ്പിക്കും
- ബഹ്റൈനില്‍ സാമൂഹ്യ ഉത്തരവാദിത്ത യുവജന ക്ലബ്ബിന് തുടക്കമായി
- ‘മുഖ്യമന്ത്രി പിണറായി വിജയൻ അമിത് ഷായുടെ ഏറാൻമൂളി’: മാവോയിസ്റ്റ് സോമൻ
- 19 കാരിയുടെ മരണത്തില്‍ അധ്യാപകനെതിരെ ഗുരുതര ആരോപണം
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.