ദുബായ് : കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 41 വയസായിരുന്നു. ശനിയാഴ്ച് ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് വിവരം. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ.


