കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മകൾ പുതുക്കി മലയാളികൾ ഇന്ന് വിഷു ആചരിക്കുന്നു. വിഷുപ്പുലരിയിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഇന്ന് പുലർച്ചെ 2.45 മുതൽ 3. 45 വരെ നടന്നു. വിഷുക്കണിയുമായി നഗരത്തിലെയും ഗ്രാമങ്ങളിലെയുമെല്ലാം വീടുകളിൽ ആഘോഷം സജീവമാണ്.പുലർച്ചെ കണി കാണാനും വിഷുക്കൈനീട്ടം വാങ്ങാനും ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിയിരുന്നു. ഇന്നലെ വ്യാപാരസ്ഥാപനങ്ങളിലും. പടക്കകടകളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്. ചൈനീസ് പടക്കങ്ങൾക്കായിരുന്നു ഡിമാൻഡ്. സൂപ്പർ ഷോട്ടുകൾ, മയിൽ, ടിക് ടാക്, ഫാൻസി പടക്കങ്ങൾ തുടങ്ങിയവയായിരുന്നു വിപണിയിലെ താരം. കമ്പിത്തിരിയ്ക്ക് 20 മുതൽ 300 രൂപ വരെ, ഓലപ്പടക്കം 10 മുതൽ 200 രൂപ വരെ, ചൈനീസ് പടക്കം 300 മുതൽ 4000 രൂപ വരെ എന്നിങ്ങനെയായിരുന്നു വില. കണിവെള്ളരിയും, കൃഷ്ണ വിഗ്രഹങ്ങൾ വാങ്ങാനും നിരവധിപ്പേരാണ് നഗരത്തിലെത്തിയത്. ഹോട്ടലുകളിൽ ഇന്ന് ഇൻസ്റ്റന്റ് സദ്യയും, വിവിധ തരം പായസവും ഒരുക്കിയിട്ടുണ്ട്.
Trending
- അല് ഫത്തേഹ് പള്ളി വളപ്പില് എന്.ഐ.എ.ഡി. 200 മരങ്ങള് നട്ടു
- കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
- യുവജന പിന്തുണയിലും ശാക്തീകരണത്തിലും ബഹ്റൈന് മുന്നിര മാതൃക: സാമൂഹിക വികസന മന്ത്രി
- ബഹ്റൈന് യുവജന ദിനം ആഘോഷിച്ചു; ചടങ്ങില് ശൈഖ് നാസര് ബിന് ഹമദ് പങ്കെടുത്തു
- ബഹ്റൈനില് അടിസ്ഥാനസൗകര്യ പദ്ധതികള് പുരോഗമിക്കുന്നു: മന്ത്രി
- സംഘര്ഷം പതിവായി; കോവൂര്- ഇരിങ്ങാടന് പള്ളി- പൂളക്കടവ് മിനി ബൈപ്പാസിലെ രാത്രികാല കടകള് നാട്ടുകാര് അടപ്പിച്ചു
- ശബരിമലയിലെ വഴിപാട് രസീത് സംബന്ധിച്ച മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം
- പരീക്ഷയ്ക്ക് കോപ്പിയടിക്കാന് സഹായിക്കാന് സോഷ്യല് മീഡിയ ഗ്രൂപ്പുകള് സജീവം