അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര് എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീനയ്ക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ജനുവരി 26ന് തസ്ലീന എടുത്ത 291310 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു. അതേസമയം, ഡ്രീം കാർ സീരീസിൽ അടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്.