മനാമ: ബഹ്റൈനിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് പേരാമ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്(33) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. ഗുദൈബിയയിലാണ് ഇയാൾ താമസിച്ചിരുന്നത്. ആറ് വർഷത്തോളമായി ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ് വടക്കേ എളോർ മീത്തൽ രാജൻ, അമ്മ സുലോചന.മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.