കൊച്ചി : കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. വിവരങ്ങൾ തേടി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് സിനിമാ നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. 2019 ജനുവരി 1 മുതലുള്ള സിനിമകളുടെ വിവരങ്ങള്‍ അടിയന്തരമായി നൽകണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചിരിക്കുന്നത്. അഭിനേതാക്കള്‍, ഇവര്‍ക്ക് നല്കിയ പണം, ആകെ ചെലവായ തുക എന്നീ വിവരങ്ങളാണ് തേടിയിരിക്കുന്നത്. കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്.


