
40 ബ്രദേഴ്സ് സംഘടിപ്പിച്ച ജില്ല കപ്പ് ടൂർണമെന്റിൽ എതിരില്ലാത്ത 2 ഗോളുകൾക്ക് കാസർഗോഡിനെ തകർത്ത് BMDF മലപ്പുറം ചാമ്പ്യന്മാർ ആയി.

കളിയുടെ ആദ്യ പകുതിയിൽ മനുവിന്റെ ഗോളിൽ ലീഡ് നേടിയ മലപ്പുറം, കളിയുടെ സകല മേഖലയിലും സമ്പൂർണ അധ്യാപത്യം പുലർത്തിയാണ് തങ്ങളുടെ ആദ്യ ജില്ലാ കപ്പ് കീരിടം അണിഞ്ഞത്.രണ്ടാം പകുതിയിൽ മനോഹര ഗോളിലൂടെ മുസ്താക് മലപ്പുറത്തിന്റെ വിജയത്തിന് തിളക്കം കൂട്ടി.
മലപ്പുറത്തിന്റെ തന്നെ മുസമിൽ മികച്ച കളിക്കാരൻ ആയും വിഷ്ണു ടോപ്സ്കോറർ ആയും തിരഞ്ഞെടുകപ്പെട്ടു. 3 കളിയിലും ഒരു ഗോൾ പോലും വഴങ്ങാതെ വല കാത്ത മലപ്പുറത്തിന്റെ അലി ആണ് മികച്ച ഗോൾകീപ്പർ.
മാനേജർ മൊയ്തീൻ , അസിസ്റ്റന്റ് ആയി ഷരീഫ്, അർഷാദ്, ഹബീബ് , നൗഫൽ എന്നിവരും ടീം കോർഡിനേറ്റർ റഹമത്ത് അലി, BMDF ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല എന്നിവർ ആണ് മലപ്പുറത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

നേരത്തെ സെമിയിൽ കാസർഗോഡ് എതിർല്ലാതെ ഒരു ഗോളിന് തിർശൂർ നേം മാലപ്പുറം 3 ഗോളുകൾക്ക് കോഴിക്കോടിനെ തകർത്തു ഫൈനലിൽ കയറി.


