മലപ്പുറം:ഇന്നലെ രാത്രി ഷാർജയില്‍ നിന്നും വന്ന എയർ അറേബ്യയിലെ 2 യാത്രക്കാരിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മിശ്രിത രൂപത്തിൽ കടത്താൻ ശ്രമിച്ച 2.3337 കിലോ സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത്. ഒരു യുവതി അടക്കം രണ്ട് പേർ കസ്റ്റംസ് പിടിയിലായി.കണ്ണൂർ സ്വദേശിനി ജസീല 1.6736 കിലോ മിശ്രിത രൂപത്തിൽ ഉള്ള സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് ഹസീബ് ആണ് പിടിയിൽ ആയ രണ്ടാമത്തെ ആൾ. ഇയാള്‍ 660.1 ഗ്രാം സ്വർണ മിശ്രിതം ക്യാപ്സ്യൂൾ ആകൃതിയിൽ ഉള്ള ചെറിയ പെട്ടികളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് പ്രിവന്റീവ് കോഴിക്കോട് ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ കിരൺ ടി എ, സൂപ്രണ്ട് പ്രവീൺ കുമാർ കെ.കെ , ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ മുഹമ്മദ് ഫിസാൽ, സന്തോഷ് ജോൺ, സജിൻ , ഹെഡ് ഹവിൽദാർ സന്തോഷ് കുമാർ എം എന്നിവർ ആണ് സ്വർണക്കടത്ത് പിടികൂടിയത്.
Trending
- തണലാണ് കുടുംബം; ടീൻസ് മീറ്റ് നടത്തി
- ഇന്ത്യക്കാരെ കൈയിലും കാലിലും വിലങ്ങിട്ട് ബന്ധിച്ചത് മനുഷ്യത്വരഹിതമായ നടപടിയെന്ന് പിണറായി വിജയന്
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ഗാര്ഡന് ഷോ 2025 ഫെബ്രുവരി 20ന് തുടങ്ങും
- സെൻസർ ബോർഡിൻ്റെഇരട്ട നീതി അംഗീകരിക്കാനാവില്ല, സംവിധായകൻ അനുറാം.
- ‘ഭൂമിയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ചന്ദ്രനില്‍ പോയിട്ട് എന്തുകാര്യം’ അഖിലേഷ് യാദവ്
- മസ്തിഷ്ക മരണ ആശയം ശരിവച്ച് കേരള ഹൈക്കോടതിമസ്തിഷ്ക മരണത്തിനെതിരായ ഹർജി തള്ളി
- ഫോണിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യം; യുവാവ് യുവതിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം
- ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; സുപ്രീംകോടതി