
മനാമ: ചരിത്രകാരൻ എം ജി എസ് നാരായണന്റെ വിയോഗത്തിൽ മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. 1932 ൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ജനിച്ച, കാലിക്കറ്റ് സർവകലാശാലയിലെ ചരിത്ര വിഭാഗം തലവനായും ഇന്ത്യൻ കൌൺസിൽ ഓഫ് ഹിസ്റ്റോറിക് കൗൺസിലിന്റെ തലവനായും,വിവിധ മേഖലകളിൽ സ്വന്തമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്ത അദ്ദേഹത്തിന്റെ ചരിത്രത്തിലുള്ള ആഴത്തിലുള്ള അറിവും, അനുഭവങ്ങളും അധ്യാപനത്തിലുള്ള കഴിവും ചരിത്രയഥാർത്തിത്യങ്ങളെ പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യാനും ചരിത്ര പഠനങ്ങളെ ജനകീയ വത്കരിക്കാനും സാധിച്ചു.ഇരുനൂറി ലധികം പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ നിര്യാണം കേരളീയ പൊതു സമൂഹത്തിനു തീരാനഷ്ടമാണെന്ന് എം ജെ പി എ പ്രസിഡന്റ് ചെമ്പൻ ജലാൽ, ജനറൽ സെക്രട്ടറി പ്രവീൺ മേല്പത്തൂർ എന്നിവർ പത്രകുറിപ്പിലൂടെ അറിയിച്ചു.
