തലശ്ശേരി: എല്ലാവർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണമെന്നും വാക്സിൻ വിതരണം ശാസ്ത്രീയമാക്കണമെന്നുമാവശ്യപ്പെട്ട് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് തലശ്ശേരി താലൂക്ക് ഓഫീസിന് സമീപം പ്രതിഷേധ ധർണ നടത്തി. ബഷീർ ചെറിയാണ്ടിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി കെ .പി.താഹിർ ഉദ്ഘാടനം ചെയ്തു.ഷാനിദ് മേക്കുന്ന്, എൻ.മഹമൂദ്,വി.കെ.ഹുസൈൻ, അസീസ് വടക്കുമ്പാട്,പാലക്കൽ സാഹിർ, തസ്ലിം ചേറ്റം കുന്ന്, അഹമ്മദ് അൻവർ ചെറുവക്കര പ്രസംഗിച്ചു.റഷീദ് തലായി, തഫ്ലീം മാണിയാട്ട്, സാഹിദ് സൈനുദ്ധീൻ, എ കെ സകരിയ്യ, പി കെ ഹനീഫ, എ കെ മഹമൂദ്, ദാവൂദ് കതിരൂർ,കെ.കെ.മൊയ്തീൻ, പാലിശ്ശേരി മഹമൂദ്, സിദ്ധീഖ് പാറാൽ നേതൃത്വം നൽകി.
