മലപ്പുറം: മലപ്പുറം ജില്ലയിൽ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടിയെ തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിൽ വെച്ച് പിച്ചി ചീന്തിയ കാപാലികത സമാനതകൾ ഇല്ലാത്ത ക്രൂരതയെന്നും ഇത്തരം വിഷയങ്ങളിൽ ശക്തമായി പ്രതിരോധിക്കാൻ സ്ത്രീ പക്ഷ കൂട്ടായ്മകൾ വർധിപ്പിക്കുക എന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും മഹിള മോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ നിവേദിത സുബ്രഹ്മണ്യൻ പറഞ്ഞു.
ഇത്തരം കൊടുംക്രിമിനലുകൾ പുറം ലോകം കാണാതിരിക്കാൻ നിയമ സംവിധാനവും ശക്തമായ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടതാണ് എന്നും കേരളത്തിലെ പ്രധാന നവോത്ഥാന സ്ത്രീ പക്ഷ സംഘടനകളുടെ വക്താക്കൾ ഇത്തരം വലിയ കുറ്റകൃത്യങ്ങൾക്ക് എതിരെ പ്രതികരിക്കാത്ത രാഷ്ട്രീയ ഭിക്ഷാംദേഹികളായി തീർന്നിരിക്കുന്നു. അതിനാൽ തന്നെ സ്ത്രീ സംരക്ഷണം ഉറപ്പാക്കുവാൻ കൂടുതൽ ശ്രമങ്ങൾ പൊതു ജന പങ്കാളിത്തത്തോടെ ശക്തമാകുമെന്നും അഡ്വ. നിവേദിത പറഞ്ഞു.
