മനാമ : ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ മൂന്നു വയസ് പ്രായമുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് 51 കാന്ത കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബി ഡി എഫ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ് പീഡിയാട്രിക് സർജൻ ക്യാപ്റ്റൻ ഡോ. അബ്ദുൽ റഹ്മാൻ ഇബ്രാഹിം അൽ ഷാഫി യുടെ മേൽനോട്ടത്തിൽ ആണ് സർജറി നടന്നത്. കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ കാന്തങ്ങൾ വിഴുങ്ങിയതാണെന്നു ആശുപത്രി അധികൃതർ പറയുന്നു.
ദിവസങ്ങൾക്കു മുൻപ് പത്തു മാസം പ്രായമായ കുട്ടിയുടെ വയറിൽ നിന്നും ഇത്തരത്തിൽ രണ്ടു കാന്തങ്ങൾ നീക്കം ചെയ്തിരുന്നു.