റിപ്പോർട്ട്: അജു വാരിക്കാട്
ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) നടത്തിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പ് 2020 ഡിസംബർ 20ന് വൈകുന്നേരം കേരള ഹൗസിൽ വച്ച് നടക്കയുണ്ടായി. അസോസിയേഷൻറ ഫണ്ട്റെസിംഗിന്റെ ഭാഗമായി നടത്തിയ ഈ റഫിൾ ടിക്കറ്റ് ഒരു വൻ വിജയമായിരുന്നു എന്ന് മാഗ് പ്രസിഡൻറ് ഡോ: സാം ജോസഫ് അറിയിച്ചു.
മിസോറി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിൻ ഇലക്കാട്ട്, സ്റ്റാഫോർഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സെസിൽ വില്ലിസ്, മിസോറി സിറ്റി പുതിയ കൗൺസിൽ അംഗം ലിൻ ക്ലൗസർ, സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, മാഗിന്റെ 2021 പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വിനോദ് വാസുദേവൻ എന്നിവരാണ് വിജയികൾക്ക് വേണ്ടിയുള്ള ടിക്കറ്റുകൾ നറുക്കെടുത്തത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഒന്നാം സമ്മാനമായ 2021 മോഡൽ ടൊയോട്ട കൊറോള കാർ, സിജോ മാത്യു നീതു ദമ്പതികൾ എടുത്ത ടിക്കറ്റ് നമ്പർ 01167 ടിക്കറ്റിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ലാപ്ടോപ്പ്, മാത്യു സ്കറിയ എടുത്ത ടിക്കറ്റ് നമ്പർ 01170 നാണ് ലഭിച്ചത്. മെവിൻ ജോൺ എബ്രഹാമിൽ നിന്നും എടുത്ത ടിക്കറ്റുകളാണ് ഒന്നും രണ്ടും സമ്മാനങ്ങൾ ലഭിച്ചത്. രണ്ടു സമ്മാനങ്ങളും താൻ കൊടുത്ത ടിക്കറ്റിന് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും വിജയികളായവരെ അഭിനന്ദിക്കുന്നു എന്നും മെവിൻ ജോൺ പ്രതികരിച്ചു.
മൂന്നാം സമ്മാനം, എൽഇഡി ടിവി- ടിക്കറ്റ് നമ്പർ 01202 (ബിബിൻ)
നാലാം സമ്മാനം, സാംസങ് ടാബ്ലെറ്റ്- ടിക്കറ്റ് നമ്പർ 01139 (ഷെയ്ൻ ജോജി)
അഞ്ചാം സമ്മാനം, Chromebook- ടിക്കറ്റ് നമ്പർ 01333 (ഹെലൻ പ്രെസ്റ്റൺ) എന്നിവർക്കാണ് ലഭിച്ചത്.
റാഫിൾ ടിക്കറ്റ് എടുത്ത് മാഗിനെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു എന്ന് മാഗ് ജനറൽ സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ അറിയിച്ചു.
