ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ 2022 ലേക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെടുന്നതിനു ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമായ അനിൽ ആറൻമുളയും പരിചയ സമ്പന്നരും പ്രവർത്തന മികവുകാട്ടിയിട്ടുള്ളവരും ഉൾപ്പെടെ പതിനാറുപേർ അടങ്ങുന്ന സംഘത്തിന്റെ പ്രചാരണ പരിപാടികൾക്ക് ഉജ്വല തുടക്കം.
സ്റ്റാഫോർഡിലെ ദേശി റെസ്റ്റോറന്റിൽ കൂടിയ കിക്ക് ഓഫ് മീറ്റിംഗിൽ മാഗിന്റെ 6 മുൻ പ്രസിഡന്റുമാർ, ഇപ്പോഴത്തെ പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറർ തുടങ്ങി നിരവധി പ്രവർത്തകരും പങ്കെടുത്തു.
കഴിഞ്ഞ 31 വർഷമായി മാഗിൽ പ്രവർത്തിക്കുന്ന അനിൽ ആറന്മുള എന്തുകൊണ്ടും ഈ സ്ഥാനത്തേക്ക് സർവഥാ യോഗ്യൻ ആണെന്നും മാഗിനെ ശരിയായ ദിശയിൽ നയിക്കാൻ അനിലിനും സഹ സ്ഥാനാർഥികൾക്കും കഴിയും എന്നും ആദ്യമായി സംസാരിച്ച മുൻ പ്രസിഡന്റൂം ട്രസ്റ്റീ ചെയർമാനുമായ ജോഷ്വാ ജോർജ് പറഞ്ഞു.
തുടർന്ന് സംസാരിച്ച മുൻ പ്രസിഡന്റുമാരായ മാത്യു മത്തായി, എബ്രഹാം ഈപ്പൻ, മാർട്ടിൻ ജോൺ, മൈസൂർ തമ്പി, ജോൺ കുന്നക്കാട്ട്, വിനോദ് വാസുദേവൻ എന്നിവർ മാഗിന്റെ വളർച്ചയും വികാസവും വിശദീകരിച്ചു,. കൂട്ടായ പ്രവർത്തനമാണ് മാഗിന്റെ വളർച്ചക്ക് പ്രധാനം അത് സ്ഥാനാർഥികൾ ഓർക്കണം അതുപോലെ സമയം കണ്ടെത്താൻ കഴിയാത്തവർ സ്ഥാനാര്ഥിത്വത്തിലേക്കു വരരുതെന്നും മുൻ പ്രസിഡന്റുമാർ ഓർമിപ്പിച്ചു.
ഇലക്ഷൻ കോർഡിനേറ്റർമാരായി സൈമൺ വാളാച്ചേരിൽ, രഞ്ജിത് പിള്ള എന്നിവരെ തിരഞ്ഞെടുത്തു.
ഫാൻസിമോൾ പള്ളത്തുമഠം, ക്ളാരമ്മ മാത്യൂസ്, മറിയാമ്മ മണ്ഡവത്തിൽ, സൈമൺ എള്ളങ്കിയിൽ, രാജേഷ് വർഗീസ്, ജിനു തോമസ്, റെജി കുര്യൻ, ജോസ് കെ ജോൺ (ബിജു), ആൻഡ്രൂസ് ജേക്കബ്, വിനോദ് ചെറിയാൻ, ജോർജ് വർഗീസ്(ജോമോൻ), ഉണ്ണി മണപ്പുറത്ത്, ഷിജു വർഗീസ്, സൂര്യജിത് സുഭാഷിതൻ (യുത്ത് ) എന്നിവരാണ് പാനലിലെ ഡയറക്ടർ ബോർഡ് സ്ഥാനാർഥികൾ. ജെയിംസ് ജോസഫ് വിനോദ് വാസുദേവൻ എന്നിവർ ട്രസ്റ്റീ ബോർഡിലേക്കും ഈ പാനലിൽ മത്സരിക്കും.
മാഗ് സെക്രട്ടറി ജോജി ജോസഫ് ഈവർഷം നടത്തിയ 28 ൽ അധികം അഭിമാനകരമായ പരിപാടികളെ കുറിച്ച് സംസാരിച്ചു. ബോർഡ് അംഗങ്ങൾ ഒന്നിച്ചുനിന്നു പ്രവർത്തിച്ചു വിജയം നേടേണ്ടതാണ് എന്ന് ട്രെഷറർ മാത്യു കൂട്ടാലിൽ തന്റെ അനുഭവം വിവരിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ സ്പോർട്സ് കോർഡിനേറ്റർ റജി കോട്ടയം, ആർട്സ് കോർഡിനേറ്റർ റെനി കവലയിൽ, നേർകാഴ്ച ന്യൂസ് വീക്കിലി ചീഫ് എഡിറ്ററും ഫോമാ നേതാവുമായ സൈമൺ വാളച്ചേരിൽ, ഫൊക്കാന ആർവി പി രഞ്ജിത്ത് പിള്ള എന്നിവർ വിജയാശംസകൾ നേർന്നു സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം ജയിച്ചവരെന്നോ തോറ്റവരെന്നോ വ്യത്യാസമില്ലാതെ തെന്റെയും സഹപ്രവർത്തകരുടെയും കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്തി കേരളാ ഹൌസിന്റെ വികസന പ്രവർത്തനങ്ങളും കഴിയുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുക എന്ന തികച്ചും പോസിറ്റീവ് ആയ സമീപനമാണ് തന്റെ ലക്ഷ്യമെന്ന് അനിൽ ആറന്മുള പറഞ്ഞു. സ്ഥാനാർഥികളായ ക്ളാരമ്മ മാത്യൂസ്, രാജേഷ് വർഗീസ്, ജോസ് കെ ജോൺ, ആൻഡ്രൂസ് ജേക്കബ് എന്നിവർ നന്ദി പറഞ്ഞു.