റിപ്പോർട്ട് : അജു വാരിക്കാട്, ഹ്യുസ്റ്റൺ
ഹ്യുസ്റ്റൺ: മാഗിന്റെ 2021 വർഷത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 5ന് രാവിലെ 8 മണി മുതൽ 5 മണി വരെ കേരളാ ഹൌസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി വത്സൻ മഠത്തിപ്പറമ്പിലും പോളിങ് ഓഫീസേഴ്സ് ആയി റെജി ജോർജ്ജ്, അനിൽ ജനാർദ്ധനൻ എന്നിവരെ നിയോഗിച്ചു. പ്രസിഡന്റ്, രണ്ട് വനിതാ പ്രതിനിധികൾ, ഒരു യുവജന പ്രതിനിധി, 11 ബോർഡ് ഓഫ് ഡിറെക്ടർസ്, രണ്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദ്ദേശ പത്രിക ഈ മാസം 14ന് (നവംബർ 14) 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
സൂക്ഷ്മ പരിശോധനക്കുശേഷം അന്നേ ദിവസം തന്നെ യോഗ്യത നേടിയ സ്ഥാനാർത്ഥികളുടെ പേരുവിവരം നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തും. നാമനിർദ്ദേശ പത്രിക https://www.maghusa.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നവംബർ 19 അഞ്ചു മണിയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായി തീരുമാനിച്ചിരിക്കുന്നത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നവർ നേരിട്ടെത്തി അപേക്ഷ പിൻവലിക്കേണ്ടതാണ്.
നിങ്ങളുടെ വാർത്തകൾ പ്രസിദ്ധികരിക്കാനും, കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാനും..starvisionbah@gmail.com, 0097336219358 എന്നിവയുമായി ബന്ധപ്പെടുക.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ എല്ലാവരുടെയും സഹകരണം ഉണ്ടായിരിക്കണം എന്ന് മാഗിനുവേണ്ടി തിരഞ്ഞെടുപ്പ് ഓഫീസേഴ്സ് ആയി നിയോഗിക്കപ്പെട്ട വത്സൻ മഠത്തിപ്പറമ്പിൽ, റെജി ജോർജ്ജ്, അനിൽ ജനാർദ്ധനൻ എന്നിവർ അറിയിച്ചു.