മനാമ: കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്ന മലയാളത്തിൻ്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചറുടെ മരണത്തിൽ മടപ്പള്ളി അലുംമ്നി ഫോറം “മാഫ് “ബഹ്റിൻ അനുശോചനമറിയിച്ചു.
ആധുനിക കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചർ എന്നും വിദ്യാർത്ഥികൾ ഇഷ്ട്ടപ്പെട്ടിരുന്ന കവയിത്രിയായിരുന്നു എന്ന് മാഫ് ബഹറിൻ ഭാരവാഹികൾ ഓർക്കുന്നു. പ്രകൃതിയെ ഇത്രയേറെ സ്നേഹിച്ചിരുന്ന ടീച്ചർ, എന്നും മലയാളത്തിന്റെ സ്വത്തായി തന്റെ ശേഷിപ്പുകൾ ബാക്കി വെച്ച് യാത്രയായി.ഒരു വിദ്യാലയത്തിന്റെ കൂട്ടായ്മയായ “മാഫ് ബഹ്റിൻ ” ഗുരുവിന്റെ മുൻപിൽ ആദരാജ്ജലികൾ അർപ്പിക്കുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അറിയിച്ചു.