മനാമ: മാഫ് ബഹ്റിൻ അംഗം അബ്ദുൾ റഷീദ്, മഠത്തിൽ പൊയിലിലിൻ്റെ വിയോഗത്തിൽ മാഫ് ബഹ്റിൻ ചാപ്റ്റർ അനുശോചനം അറിയിച്ചു. കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രഥമ മെമ്പറായ അബ്ദുൽ റഷീദ് കോവിഡ് കാലത്തും, ശേഷവും സംഘടന സ്ക്കൂളിൽ നടത്തിയ ഒത്തിരി പ്രവർത്തനങ്ങൾക്ക് സഹകരിച്ചിരുന്നു. എന്നും നാട്ടുകാരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ വിയോഗം നാട്ടുകാരായ ബഹറിൻ പ്രവാസികൾക്ക് സങ്കടകരം തന്നെയാണ്. ബാബൽബഹറിനിൽ ഇലട്രോണിക്ക് ഷോപ്പ് നടത്തിയിരുന്ന അബ്ദുൽ റഷീദിന്റെ ഷോപ്പിൽ നാട്ടുകാരുടെ ഒരു ഇടത്താവളം ആയിട്ടാണ് കണക്കാക്കിയിരുന്നത്.
മാഫ് രക്ഷാധികാരി അനിൽ മടപ്പള്ളി അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ, സെക്രട്ടറി വിനീഷ് വിജയൻ, വൈസ് പ്രസിഡൻ്റ് രജ്ഞിത്ത് .വി.പി, എക്സി.അംഗങ്ങളായ ദിലീപ് കുമാർ, മുനീർ മുക്കാളി, രജീഷ് .സി.കെ, ദിവാകരൻ എന്നിവർ സംസാരിച്ചു.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും


