ഭോപാല്‍: യൂണിഫോമില്‍ ചെളി തെറിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരനോട് അപമര്യാദയായി പെരുമാറി വനിതാ പൊലീസ് ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ റെവയിലാണ് സംഭവം. ചെളി പുരണ്ടതിനെ തുടര്‍ന്ന് പൊലീസുകാരിയുടെ യൂണിഫോം പാന്റ് യുവാവ് വൃത്തിയാക്കുന്നതിന്റെയും തുടര്‍ന്ന് യുവാവിന്റെ മുഖത്തടിക്കുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇതിന് പിന്നാലെ പൊലീസുകാരിക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്.