മനാമ: കൃഷ്ണ രാധ പ്രണയ സങ്കൽപ്പത്തിൻ്റെ നവ ആഖ്യാനവുമായി ബഹ്റൈനിൽ നിന്നും ഒരു ഹ്രസ്വചിത്രം ‘മാധവം’. സൂര്യ കൃഷ്ണമൂർത്തി പ്രകാശനം ചെയ്ത ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. മാളവിക സുരേഷ് കുമാറാണ് ചിത്രത്തിൽ കൃഷ്ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
രാധാകൃഷ്ണ പ്രണയ സങ്കൽപ്പത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. നൃത്താദ്ധ്യാപികയും കൊറിയോഗ്രാഫറുമായ വിദ്യാ ശ്രീകുമാർ ആണ് മാധവത്തിൻ്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സംഗീതം നിർവഹിച്ചിരിക്കുന്നതും ആർ എൽ വി പ്രജോദ് കൃഷ്ണയാണ്. ക്രിയേറ്റിവ് ഹെഡ് ആയി ജേക്കബും ചിത്രത്തിനാവശ്യമായ വി.എഫ് എക്സ് ഒരുക്കുന്നത് സൂര്യപ്രകാശും അരുൺ ഭഗവതിയുമാണ്.
സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റിയും കളേഴ്സ് ഇവന്റ്സും ചേർന്നാണ് ‘മാധവം’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സൂര്യ കൃഷ്ണമൂർത്തിയാണ് ഓൺലൈനിൽ ടീസർ റിലീസ് ചെയ്തത്.