ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (എം.എ സി.എഫ് ) വാലെന്റൈൻസ് ഡെ സംഗീത വിരുന്നോടെ ആഘോഷിച്ചു. കരോക്കെ സംഗീത പരിപാടിയിൽ അസോസിയേഷൻ അംഗങ്ങൾ ആവേശപൂർവം പങ്കെടുത്തു. കോവിഡ് മൂലം പരസ്പരം കാണാനും ഒത്തുകൂടാനും കഴിയാതിരുന്ന അംഗങ്ങൾ ക്ക് നേരിട്ട് കാണാനും, സ്നേഹാന്വേഷണങ്ങൾ പങ്കു വെക്കാനും
എം എ സി എഫ് റ്റാമ്പാ 2022 കമ്മിറ്റി ഒരുക്കിയ നേരിട്ടുള്ള ആദ്യ വിരുന്നായിരുന്നു വാലെന്റൈൻസ് ഡേയോട് അനുബന്ധിച്ചു നടത്തിയ കരോക്കെ സംഗീത നിശ. കോവിഡ് സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് നിർത്തി വച്ചിരുന്ന കരോക്കെ രണ്ടു വർഷത്തിന് ശേഷമാണ് വാലെന്റൈൻസ് തീം അനുസരിച്ച് വീണ്ടും ആരംഭിച്ചത്. അടുത്ത സംഗീത വിരുന്ന് വിമൻസ് ഡേ തീം ആയി മാർച്ചിൽ വീണ്ടും നടക്കും.വിവിധ തരം പരിപാടികൾ വരുന്ന 3 മാസങ്ങളിലായി 2022 ലെ കമ്മറ്റി ആസൂത്രണം ചെയ്തിട്ടുണ്ട്. കോവിഡ് കാരണം വീട്ടിനുള്ളിൽ അടച്ചിരുന്നു, ബന്ധപ്പെട്ട മാനസിക പിരിമുറുക്കത്തിൽ നിന്നും കരകയറുന്നതിൽ അവസരം കിട്ടിയതിൽ പങ്കെടുത്തവർ ആശ്വാസം പ്രകടിപ്പിച്ചു.

ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും അസോസിയേഷൻ പ്രസിഡന്റ് ബാബു തോമസ് സ്വാഗതവും സെക്രട്ടറി ലക്ഷ്മി രാജേശ്വരി നന്ദിയും രേഖപ്പെടുത്തി.ഫോമാ ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ഫോമാ പി.ആർ.ഓ സലിം അയിഷ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ഷീല ഷാജുവിന്റെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്നിൽ ഷീല ഷാജു, ദിവ്യ എഡ്വേർഡ്, പോൾസി പൈനാടത്, റെജി ഫിലിപ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. ഫുഡ് സ്പോൺസർ ചെയ്ത മാർട്ടിൻ’സ് ഇന്ത്യൻ ക്യൂയിസിന് കമ്മിറ്റി നന്ദി അറിയിച്ചു.

കേരള സെന്ററിന്റെ പുരയിടത്തിൽ നിന്ന് വിളവെടുത്ത കപ്പയും നാടൻ രീതിയിൽ കൊത്തി നുറുക്കി തേങ്ങയും പച്ചമുളകും അരച്ച നാടൻ ചമ്മന്തിയും മറ്റുമായിരുന്നു ഭക്ഷ്യ വിരുന്നിലേ മുഖ്യ ആകർഷണം.
അസോസിയേഷൻ ഭാരവാഹികളായ ഷാജു ഔസേഫ് , ലിജു ആൻ്റണി , സാജൻ കോരത് ,സാജ് കാവിന്റെരികത്ത് , പാപ്പച്ചൻ , മാർട്ടിൻ ചിറ്റിലപ്പള്ളി , ആനന്ദൻ , ജോസഫ് , സാലി മച്ചാനിക്കൽ , ഫെലിക്സ് മച്ചാനിക്കൽ തുടങ്ങിയവർ സംഗീത നിശയുടെ വിജയത്തിനായി ആദ്യന്തം പ്രവർത്തിച്ചു പരിപാടിയിൽ പങ്കു കൊണ്ടു.

അസോസിയേഷൻ പരിപാടികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കാൻ അസോസിയേഷന്റെ കെട്ടിടം വിപുലീകരിക്കുന്നതിനായി ടി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ട്രസ്ടീ ബോർഡ് കർമ്മ പരിപാടികൾ വിഭാവനം ചെയ്തു. ഇതിനായി ശ്രീ സാജൻ കോരത്തിന്റെ നേതൃത്വത്തിൽ വോളന്റീയർ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
