തിരുവനന്തപുരം: സര്‍ക്കാര്‍-എസ്.എഫ്.ഐ. വിരുദ്ധ ക്യാമ്പയിന് നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന കഴിഞ്ഞദിവസത്തെ പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ‘സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ഞാന്‍ പറഞ്ഞു എന്നുപറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? മാധ്യമങ്ങള്‍ക്കായാലും വ്യക്തികള്‍ക്കായാലും സര്‍ക്കാരിനേയും പാര്‍ട്ടിയേയും വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളേയും വിമര്‍ശിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവര്ക്കും ബാധകമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് താന്‍ പറഞ്ഞാല്‍ അത് ശുദ്ധമായ അസംബന്ധമാണ്’, എം.വി ഗോവിന്ദൻ പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി