മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ് പുറത്തിറക്കിയ ഓൺലൈൻ വീഡിയോ വൈറലായി. “വി ആർ ബഹ്റൈൻ” എന്ന ഹാഷ് ടാഗിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. വിവിധ ദേശക്കാരും ഭാഷക്കാരും ഐക്യത്തോടെയും സാഹോദര്യത്തോടെയും ദേശീയദിനത്തെ പ്രകാശപൂരിതമാക്കുന്നു എന്ന പ്രമേയമാണ് വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്.
2020-ൽ കോവിഡ് തീർത്ത വെല്ലുവിളികൾക്കിടയിലും രാജ്യത്തിനായി സേവനം ചെയ്ത ജനങ്ങൾക്ക് ആദരമർപ്പിക്കുകയാണ് ഈ വീഡിയോയിലൂടെ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി. ദേശീയദിന വീഡിയോ എല്ലാവരും ഏറ്റെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു.